Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Icc Womens Worldcup

ന്യൂ​സി​ല​ൻ​ഡി​നെ 53 റ​ൺ​സി​ന് ത​ക​ർ​ത്തു; വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മത്സരത്തിൽ ന്യൂ​സി​ല​ൻ​ഡി​നെ 53 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സെ​മി​യി​ൽ ക​ട​ക്കു​ന്ന നാ​ലാ​മ​ത്തെ ടീ​മാ​യി ഇ​ന്ത്യ.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​ക റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. പ്ര​തി​ക 122 റ​ൺ​സും സ്മൃ​തി 109 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. 76 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി റോ​സ്മേ​രി മ​യെ​റും അ​മേ​ലി​യ കെ​റും സൂ​സി ബെ​യ്റ്റ്സും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ശേ​ഷം വീ​ണ്ടും മ​ഴ​യെ​ത്തി. അ​തോ​ടെ ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 44 ഓ​വ​റി​ൽ 325 റ​ൺ​സ് ആ​യി നി​ശ്ച​യി​ച്ചു.

എ​ന്നാ​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സ് 271 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് 271 റ​ൺ​സെ​ടു​ത്ത​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി 81 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡേ​യും 65 റ​ൺ​സെ​ടു​ത്ത ഇ​സ​ബെ​ല്ല ഗെ​യ്സും 45 റ​ൺ​സെ​ടു​ത്ത അ​മേ​ലി​യ കെ​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി രേ​ണു​ക സിം​ഗ് താ​ക്കൂ​റും ക്രാ​ന്ത് ഗൗ​ഡും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്നേ​ഹ് റാ​ണ​യും ശ്രീ ​ച​ര​ണി​യും ദീ​പ്തി ശ​ർ​മ​യും പ്ര​തി​കാ റാ​വ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

 

Sports

വ​നി​താ ലോ​ക​ക​പ്പ്: ബം​ഗ്ലാ​ദേ​ശി​നെ അ​നാ​യാ​സ​മാ​യി കീ​ഴ​ട​ക്കി; സെ​മി​യി​ൽ ക​ട​ന്ന് ഓ​സ്ട്രേ​ലി​യ

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ സെ​മി​യി​ലെ​ത്തി ഓ​സ്ട്രേ​ലി​യ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് ഓ​സീ​സ് സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 10 വി​ക്ക​റ്റി​നാ​ണ് ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 199 റ​ൺ​സ് വി​ജ‍​യ​ല​ക്ഷ്യം 25.1 ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ അ​ലി​സ ഹീ​ലി​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ഫീ​ബ ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്.

ഹീ​ലി 113 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 77 പ​ന്തി​ൽ 20 ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹീ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഹീ​ലി സെ​ഞ്ചു​റി നേ​ടു​ന്ന​ത്. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ഹീ​ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ലി​ച്ച്ഫീ​ൽ​ഡ് 84 റ​ൺ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​യും ഇ​ന്ത്യ​യെ​യും പാ​ക്കി​സ്ഥാ​നെ​യും തോ​ൽ​പ്പി​ച്ച ഓ​സ്ട്രേ​ലി​യ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യാ​ണ് സെ​മി ഉ​റ​പ്പി​ച്ച​ത്.

Sports

വ​നി​താ ലോ​ക​ക​പ്പ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് 199 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 199 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 198 റ​ൺ​സ് എ​ടു​ത്ത​ത്.

ശോ​ഭ​ന മോ​സ്ത​രി​യു​ടെ​യും റു​ബി​യ ഹൈ​ദ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് 198 റ​ൺ​സി​ൽ എ​ത്തി​യ​ത്. 66 റ​ൺ​സെ​ടു​ത്ത ശോ​ഭ​ന​യാ​ണ് ബം​ഗ്ലാ​ദ​ശി​ന്‍റെ ടോ​പ്സ്കോ​റ​ർ. റു​ബി​യ 44 റ​ൺ​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ആ​ഷ്‌​ലെ ഗാ​ർ​ഡ​നെ​റും അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡും അ​ലാ​നാ കിം​ഗും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മെ​ഘ​ൻ ഷൂ​ട്ട് ഒ​രു വി​ക്ക​റ്റ് എ​ടു​ത്തു.

Sports

വ​നി​താ ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 258 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ​ട്ടു​വി​ന്‍റെ​യും നീ​ലാ​ക്ഷി ഡി ​സി​ൽ​വ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വി​ഷ്മി ഗു​ണ​ര​ത്നെ​യു​ടെ​യും ഹ​സി​നി പെ​രേ​ര​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 55 റ​ൺ​സെ​ടു​ത്ത നീ​ലാ​ക്ഷി ഡി ​സി​ൽ​വ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ.

ച​മാ​രി അ​ത്ത​പ​ട്ടു 53 റ​ൺ​സും ഹ​സി​നി പെ​രേ​ര 44 റ​ൺ​സു​മെ​ടു​ത്തു. 42 റ​ൺ​സാ​ണ് വി​ഷ്മി ഗു​ണ​ര​ത്നെ സ്കോ​ർ ചെ​യ്ത​ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ബ്രീ ​ലിം​ഗ് ര​ണ്ട് വി​ക്ക​റ്റും റോ​സ്മേ​രി മാ​യ​ർ ഒ​രു വി​ക്ക​റ്റു വീ​ഴ്ത്തി.

Sports

വ​നി​താ ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡ് ഇ​ന്ന് ശ്രീ​ല​ങ്ക​യെ നേ​രി​ടും

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ന് ശ്രീ​ല​ങ്ക​യെ നേ​രി​ടും. വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ശി​നെ 100 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചി​രു​ന്നു ന്യൂ​സി​ല​ൻ​ഡ്.

നാ​ലാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ശ്രീ​ല​ങ്ക​യു​ടെ ല​ക്ഷ്യം ആ​ദ്യ വി​ജ​യ​മാ​ണ്. ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യോ​ടും ഇം​ഗ്ല​ണ്ടി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു ശ്രീ​ല​ങ്ക.

Sports

വ​നി​താ ലോ​ക​ക​പ്പ്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഗം​ഭീ​ര ജ​യം

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 89 റ​ൺ​സി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 164 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 35 റ​ൺ​സെ​ടു​ത്ത ഹ​സി​നി പെ​രേ​ര​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ 33 റ​ൺ​സും നി​ലാ​ക്ഷി ഡി ​സി​ൽ​വ 23 റ​ൺ​സു​മെ​ടു​ത്തു. മ​റ്റാ​ർ​ക്കും ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സോ​ഫി എ​ക്ലേ​സ്റ്റോ​ൺ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ ബ്ര​ണ്ടും ഷാ​ർ​ല​റ്റ് ഡീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ലി​ൻ​സി സ്മി​ത്തും അ​ലി​സ് കാ​പ്സി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 253 റ​ൺ​സ് എ​ടു​ത്ത​ത്.
ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 117 റ​ൺ​സാ​ണ് നാ​റ്റ് സി​വ​ർ എ​ടു​ത്ത​ത്. ട​മ്മി ബ്യൂ​മോ​ണ്ട് 32 റ​ൺ​സും ഹീ​ത​ർ നൈ​റ്റ് 29 റ​ൺ​സും എ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ഇ​നോ​ക്ക ര​ണ​വീ​ര മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഉ​ദേ​ശി​ക പ്ര​ബോ​ധ​നി​യും സു​ഗ​ന്ധി​ക കു​മാ​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ക​വി​ഷ ദി​ൽ​ഹ​രി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​റ് പോ​യി​ന്‍റാ​യി. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ണ് ഇം​ഗ്ല​ണ്ടി​നാ​യി.

Sports

വ​നി​താ ലോ​ക​ക​പ്പ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 227 റ​ൺ​സാ​ണ് ന്യൂ​സി​ല​ൻ​ഡ് എ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​നി​ന്‍റെ​യും ബ്രൂ​ക്ക് ഹാ​ലി​ഡേ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ന്യൂ​സി​ല​ൻ​ഡ് എ​ത്തി​യ​ത്. 69 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡേ​യാ​ണ് ന്യൂ​സി​ല​ൻ‌​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ഞ്ച് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹാ​ലി​ഡേ​യു​ടെ ഇ​ന്നിം​ഗ്സ്.

സോ​ഫി ഡി​വൈ​ൻ 63 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. സു​സി ബെ​യ്റ്റ്സ് 29 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റ​ബേ​യ ഖാ​ൻ‌ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. മ​റൂ​ഫ അ​ക്ത​ർ, ന​ഹി​ത അ​ക്ത​ർ, നി​ഷി​ത അ​ക്ത​ർ, ഫ​ഹി​മ ഖ​തൂ​ൻ‌ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

സെ​ഞ്ചു​റി​യു​മാ​യി ബേ​ത് മൂ​ണി; ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ബേ​ത് മൂ​ണി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ അ​ലാ​ന കിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. മൂ​ണി 109 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 114 പ​ന്തി​ൽ 11 ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മൂ​ണി​യു​ടെ ഇ​ന്നിം​ഗ്സ്.

51 റ​ൺ​സാ​ണ് അ​ലാ​ന എ​ടു​ത്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ലാ​ന​യു​ടെ ഇ​ന്നിം​ഗ്സ്. 76 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​യെ മൂ​ണി​യും അ​ലാ​ന​യും ചേ​ർ​ന്നാ​ണ് ക​ര​ക​യ​റ്റി​യ​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ന​ഷ്ര സ​ന്ധു മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഫാ​ത്തി​മ സ​ന​യും റ​മീ​ൻ ഷ​മീ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഡ​യാ​ന ബെ​യ്ഗും സാ​ദി​യ ഇ​ഖ്ബാ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

വ​നി​താ ലോ​ക​ക​പ്പ്: ഓ​സ്ട്രേ​ലി​യ ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും. കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഇ​ന്ത്യ​ൻ‌ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. മൂ​ന്നാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ ര​ണ്ടാം വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂസി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഓ​സീ​സി​ന്‍റെ ര​ണ്ടാം മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ശ്രീ​ല​ങ്ക​യു​മാ​യു​ള്ള മ​ത്സ​ര​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

മൂ​ന്ന് പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ‌ ആ​ദ്യ വി​ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

Sports

ക​ന​ത്ത മ​ഴ; വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. പി​ന്നീ​ടും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ശ്രീ​ല​ങ്ക വി​ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യി​രു​ന്ന​ത്. ന്യൂ​സി​ൻ​ഡി​ല​ൻ​ഡി​നെ​തി​രെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം എ​ത്തി​യ ഓ​സീ​സ് ജൈ​ത്ര​യാ​ത്ര തു​ട​രാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലും ആ​യി​രു​ന്നു.

മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ര​ണ്ട് ടീ​മി​നും ഓ​രോ പോ​യി​ന്‍റ് വീ​തം ല​ഭി​ച്ചു. നി​ല​വി​ൽ മൂ​ന്ന് പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ശ്രീ​ല​ങ്ക അ​ഞ്ചാ​മ​താ​ണ്.

Sports

വ​നി​താ ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്

ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്ര​ക്കി​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​ത്ത് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് ത​ക​ർ​ത്ത​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 70 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് 14.1 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ർ​മാ​രാ​യ ആ​മി ജോ​ൺ​സും ട​മ്മി ബ്യൂ​മോ​ണ്ടും അ​നാ​യാ​സം ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ആ​മി ജോ​ൺ​സ് 40 റ​ൺ​സും ട​മ്മി ബ്യൂ​മോ​ണ്ട് 18 റ​ൺ​സും എ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ഇം​ഗ്ലീ​ഷ് ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. 20.4 ഓ​വ​റി​ൽ 69 റ​ൺ​സി​ൽ ഓ​ൾ​ഓ​ട്ടാ​വു​ക​യാ​യി​രു​ന്നു. 22 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ സി​നാ​ലോ ജാ​ഫ്ട്ട​യ്ക്ക് മാ​ത്രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ലി​ൻ​സി സ്മി​ത്ത് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. നാ​ട്ട് സി​വ​ർ-​ബ്ര​ണ്ടും സോ​ഫി എ​ക്ലെ​സ്റ്റോ​ണും ചാ​ർ​ലി ഡീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ലോ​റ​ൻ ബെ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Latest News

Up